31.12.2012 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ സോഷ്യല്‍ സ്റ്റഡീസ് (മലയാളം മീഡിയം) നേരിട്ടുള്ള നിയമനം (കാറ്റഗറി നം. 660/12) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 01.10.2016 തീയതിയില്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 15.11.2017 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത തെളിയിച്ചവരില്‍ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈഴവ സപ്ലിമെന്ററി ലിസ്റ്റില്‍ രജിസ്റ്റര്‍ നമ്പര്‍ 135324 മുതല്‍ 138655 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ മാസം 21,22,23 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി നിശ്ചയിക്കപ്പെട്ട ദിവസത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
