ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ ട്രെയിനര്‍, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം 21 ന് രാവിലെ 10.30-ന് കാഞ്ഞങ്ങാടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. 18-നും 56 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
യോഗ ട്രെയിനര്‍ക്ക് എംഎസ് സി അഥവാ എംഫില്‍ യോഗയാണ് യോഗ്യത. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (വനിത മാത്രം) സ്‌പെഷല്‍ എഡ്യുക്കേഷനില്‍ ബിഎഡാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2206886.