കേരള മീഡിയ അക്കാദമിയില്‍ ഒഴിവുളള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതിന് പ്രാഗത്ഭ്യമുളളവരുമായിരിക്കണം. ടാലി അറിയാവുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 31 ന് 11.00 മണിക്ക് അക്കാദമിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 0484 2422068.
