ജില്ലയില്‍ തിങ്കളാഴ്ച 458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 451 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ പള്ളിത്തോട്ടം, ഇരവിപുരം, ചിന്നക്കട, തെക്കേവിള, കാവനാട്, തട്ടാമല, നീരാവില്‍, വടക്കേവിള ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്‍ണ്ടകര, പത്തനാപുരം, തൃക്കോവില്‍വട്ടം, പിറവന്തൂര്‍, പവിത്രേശ്വരം, മൈനാഗപ്പള്ളി ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 170 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-11, ഇരവിപുരം, ചിന്നക്കട, തെക്കേവിള എന്നിവിടങ്ങളില്‍ എട്ട് വീതവും കാവനാട്, തട്ടാമല, നീരാവില്‍, വടക്കേവിള ഭാഗങ്ങളില്‍ ഏഴു വീതവും തിരുമുല്ലവാരം, വാടി എന്നിവിടങ്ങളില്‍ ആറു വീതവും ആശ്രാമം, മുണ്ടണ്‍യ്ക്കല്‍, മുളങ്കാടകം, രാമന്‍കുളങ്ങര ഭാഗങ്ങളില്‍ അഞ്ചു വീതവും ഉളിയക്കോവില്‍, മങ്ങാട് എന്നിവിടങ്ങളില്‍ നാലു വീതവും അയത്തില്‍, കടപ്പാക്കട, കൈക്കുളങ്ങര, ഡിപ്പോ പുരയിടം, ഫ്രണ്‍ണ്ട്‌സ് നഗര്‍, താമരക്കുളം എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
മുനിസിപ്പാലിറ്റി പരിധിയില്‍ കരുനാഗപ്പള്ളി-13, പുനലൂര്‍-15 പേരുമാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേങ്ങളില്‍ നീണ്‍ണ്ടകര-58, പത്തനാപുരം-14, തൃക്കോവില്‍വട്ടം-12, പിറവന്തൂര്‍-11, പവിത്രേശ്വരം-10, മൈനാഗപ്പള്ളി-9, പെരിനാട്-8, ഇടമുളയ്ക്കല്‍, എഴുകോണ്‍, നെടുവത്തൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ ആറു വീതവും ഉമ്മന്നൂര്‍, കൊറ്റങ്കര, നെടുമ്പന, മേലില, മൈലം ഭാഗങ്ങളില്‍ അഞ്ചു വീതവും കരീപ്ര, കല്ലുവാതുക്കല്‍, കൊട്ടാരക്കര, തേവലക്കര, പനയം, പ•ന എന്നിവിടങ്ങളില്‍ നാലു വീതവും കരവാളൂര്‍, കുലശേഖരപുരം, ചവറ, തെ•ല, പട്ടാഴി ഭാഗങ്ങളില്‍ മൂന്ന് വീതവും രോഗികളുമാണ് ഉള്ളത്. ജില്ലയില്‍ ഇന്നലെ 283 പേര്‍ രോഗമുക്തി നേടി. കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍(82) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
