നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ നിയമിതരായ കേന്ദ്ര നിരീക്ഷകർ, ജില്ലാതല നോഡൽ ഉദ്യോഗസ്ഥർ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവരുടെ യോഗം ഹോട്ടൽ വുഡ് ബൈൻ ഫോലിയേജിൽ ചേർന്നു. ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നു വരുന്ന മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാർഗ നിർദേശങ്ങളും പാലിക്കണമെന്നും എല്ലാ സ്വകാഡുകളും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിരീക്ഷകർ നിർദേശിച്ചു.
നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന സമയത്ത് വീഡിയോ റെക്കോർഡിങ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ആവിശ്യമാണെന്ന് നിരീക്ഷകർ നിർദ്ദേശിച്ചു. പെരുമാറ്റ ചട്ടലംഘനമില്ലാതെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു.
പൊതു നിരീക്ഷകരായ വിശേഷ് സാരംഗൽ,
എം ബി രാജേഷ് ഗൗഡ, ശക്തി സിങ്, അജിത്ത് ബലാസോ കുംബാർ, ഷെവാങ് ഗ്യാച്ചോ ബുട്ടിയ, രാജേന്ദ്രകുമാർ, ചിലവ് നിരീക്ഷകരായ അനൂപ് കുമാർ വെർമ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, പോലീസ് ഓബ്സർവറായ ചന്ദ്രഗുപ്ത, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ് വാര്യർ, എഡിഎം സി എസ് രാജേഷ്, തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാതല നോഡൽ ഉദ്യോഗസ്ഥർ, വിവിധ മണ്ഡലതല വരണാധികാരികൾ, ഉപവരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
