തിങ്കളാഴ്ച രണ്ടു മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച 700 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. എട്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ്(72), പാറശ്ശാല സ്വദേശിനി സരസമ്മ(72) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര് സ്ത്രീകളും 442 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 59 പേരും 60 വയസിനു മുകളിലുള്ള 127 പേരുമുണ്ട്. പുതുതായി 3,960 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 20,226 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,519 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,385 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 910 പേര് ഇന്ന് രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ 255 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 28 പേര് മെന്റല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,318 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.