നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ നീലേശ്വരം നഗരസഭ കാര്യങ്കോട് നിര്‍മ്മിച്ച അര്‍ബന്‍ പി എച്ച് സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ൈലനായി ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കാര്യങ്കോട് സജ്ജീകരിച്ച ഇരുനില കെട്ടിടത്തിലാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി എന്നിവര്‍ പങ്കെടുത്തു.
കാര്യങ്കോട് അര്‍ബന്‍ പി എച്ച് സി യില്‍ നടന്ന ചടങ്ങില്‍ ആശുപത്രിയുടെ ഒ പി വിഭാഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയും ഫാര്‍മസി എം രാജഗോപാലന്‍ എം എല്‍ എയും, ലബോറട്ടറി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജനും ഇമ്മ്യൂണൈസേഷന്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണനും ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി,നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി രാധ, വാര്‍ഡ് കൗണ്‍സിലര്‍ പി ഭാര്‍ഗവി,രാഷ്ട്രീയ പ്രതിനിധികളായ ഏറുവാട്ട് മോഹനന്‍, എം അസിനാര്‍, ഇബ്രാഹിം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത് ജോണ്‍, ഐമണ്‍ വിജയന്‍ സര്‍ഗ്ഗം എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്ഞന്‍ ഖ{ബാഡെ സ്വാഗതവും നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ ജമാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു
കാര്യംകോട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തതോടെ നീലേശ്വരം നഗരസഭയുടെ കീഴില്‍ ആറാമത്തെ സര്‍ക്കാര്‍ ആശുപത്രിയാണ് യാഥാര്‍ത്ഥ്യമായത്. ഒ.പി. വിഭാഗം, ഫാര്‍മസി, ലാബ്, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള പരിശോധന തുടങ്ങിയ ആരോഗ്യ സേവനങ്ങള്‍ക്ക് പുറമേ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് സൗകര്യവും ഈ ആശുപത്രിയില്‍ ലഭ്യമാണ്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ ആറ് വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തന സമയം. ഇ.സി.ജി. പരിശോധനക്കുള്ള സംവിധാനവും അടുത്തുതന്നെ സജ്ജീകരിക്കും
ആര്‍ദ്രം മിഷന്‍ ആരോഗ്യമേഖലയില്‍ വരുത്തുന്നത് വലിയ മാറ്റം- മുഖ്യമന്ത്രി
സംസ്ഥാനത്തെ 75 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറുമ്പോള്‍ അതാത് പ്രദേശത്ത് വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും ആര്‍ദ്രം മിഷന്‍ ആരോഗ്യമേഖലയില്‍ വലിയൊരു മാറ്റമാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്നും് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ സംവിധാനങ്ങളുടെ കാര്യത്തിലും ആരോഗ്യ കേന്ദ്രങ്ങള്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ഓരോ പ്രദേശത്തും ദിവസം മുഴുവന്‍ മെച്ചപ്പെട്ട ആരോഗ്യ പ്രവര്‍ത്തനത്തിന് സഹായം ലഭിക്കും എന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. ഇന്നത്തെ ഘട്ടം കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധം തീര്‍ത്ത കൊണ്ടിരിക്കുന്ന ഘട്ടമാണ്. ആര്‍ദ്രം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതുണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. രണ്ടാം ഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും 673 ല്‍ ഇന്നത്തെ 75 കോടി ആകുമ്പോള്‍ 461 കുടുംബാരോഗ്യ കേന്ദ്രങ്ങളാവുകയാണ്. ബാക്കിയുള്ളതിന്റെയെല്ലാം നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിക്കുകയാണ.്
നമ്മുടെ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല, കാരണം ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ നല്ല രീതിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാം നടപടികളും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി സ്വീകരിച്ചുകൊണ്ട് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എന്ന് അവര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.നല്ല ആശയങ്ങള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഒരു വിമുഖതയും കാണിച്ചിട്ടില്ല. നമ്മുടെ സംസ്ഥാനത്തിന് ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, മാതൃ-ശിശു മരണനിരക്ക്, ചെലവ് കുറഞ്ഞ ആരോഗ്യസേവനങ്ങള്‍ ഇതൊക്കെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ വ്യത്യസ്തമാക്കുന്നത്. ഈ നേട്ടത്തെ ഉയര്‍ത്തി കാണിക്കുന്നത് നാടിനെ പ്രത്യേകത രാജ്യവും ലോകവും അംഗീകരിക്കുന്നതാണ.് ഇപ്പോള്‍ പലയിടങ്ങളിലും കാണുന്ന പല പകര്‍ച്ചവ്യാധികള്‍ പല വര്‍ഷങ്ങള്‍ക്കു മുമ്പേ തുടച്ചുനീക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആസൂത്രണ പ്രക്രിയയില്‍ സാമൂഹ്യ പങ്കാളിത്തം വിളക്കിച്ചേര്‍ത്തതിന്റെ ഫലമായിട്ടാണ് അത് സാധ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മാറുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകു- ആരോഗ്യ വകുപ്പ് മന്ത്രി
ഓരോ പഞ്ചായത്തും ആ പഞ്ചായത്തിലെ വാര്‍ഡ് സമിതി അവിടുത്തെ വോളണ്ടിയര്‍മാര്‍ പോലീസും എല്ലാവരും ചേര്‍ന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശവകുപ്പ് മന്ത്രിയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഓരോ ജില്ലയിലെ ചാര്‍ജ് വഹിക്കുന്ന മന്ത്രിമാര്‍ എംഎല്‍എമാര്‍ അവരവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് കോവിഡ് പ്രതിരോധത്തിനായി ഇറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒമ്പത് മാസമായിട്ടും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഒരു സംഭവമമുണ്ടാകുമ്പോള്‍ ആരോഗ്യ വകുപ്പിനെ എതിരെ കടുത്ത പരാര്‍ശങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇതുകൂടി കാണേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ആരോഗ്യം പോലും തൃണവത്കരിച്ച് കൊണ്ടാണ് ജോലി ചെയ്യുന്നത്. അതിനിടയില്‍ ഏതെങ്കിലും എവിടെയെങ്കിലും ഒരു പ്രശ്നം കണ്ടാല്‍ ഉടനെ തന്നെ ഇവിടെയെല്ലാം ഇങ്ങനെയാണ്, പുഴുവരിക്കുന്ന ആരോഗ്യമേഖല എന്ന രീതിയിലുള്ള ആളുകളുടെ മനോവ്യാപാരം അസഹനീയമാണ്. കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ മഹാഭൂരിപക്ഷവും ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാകുന്നില്ല. എല്ലാ പരിമിതികള്‍ക്കിടയിലും നമ്മുടെ കോവിഡ് മരണനിരക്ക് എപ്പോഴും 0.4 ശതമാനം മാത്രമാണ.് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടിയിലുമുള്ള എംഎല്‍എമാരും എംപിമാരും മറ്റു ആളുകളും എല്ലാവരും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണം. കോവിഡ് മാറുന്നതുവരെ നമ്മള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ എടുത്തെ മതിയാകൂ എന്നും മന്ത്രി പറഞ്ഞു