പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്നും 2018-19 അധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ യൂസര്‍ നെയിമും, പാസ്സ് വേഡും ഉപയോഗിച്ച് www.transferandpostings.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ ഏഴ് മുതല്‍ 25 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
