കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏഴാം തീയതിയിലെ ജാഗ്രത നിർദേശപ്രകാരം കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

 

പ്രത്യേക ജാഗ്രത നിർദ്ദേശം

9-10-2020 :ആൻഡമാൻ കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

10-10-2020 :ആൻഡമാൻ കടലിലും മധ്യ- കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11-10-2020 : മധ്യ- പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്.

ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ ഒക്ടോബർ 8 നുള്ളിൽ തീരത്തേക്ക് എത്തണം.

 

KSEOC _ KSDMA_ IMD

പുറപ്പെടുവിച്ച സമയം :1 PM 07-10-2020