വ്യാഴാഴ്ച 09 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച 467 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 349 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 98 പേരുടെ ഉറവിടം വ്യക്തമല്ല. 08 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍പേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 09 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ്(60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍(72), വള്ളം വെട്ടിക്കോണം സ്വദേശി രാജു(45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി(58), മരിയപുരം സ്വദേശി മോഹനന്‍(61), വിഴിഞ്ഞം സ്വദേശി രാജേഷ്(36), ശാന്തിവിള സ്വദേശി വിജയന്‍(58), നളന്ദനട സ്വദേശി രാജേന്ദ്രന്‍(68), പാളയം സ്വദേശിനി സാവിത്രി(60) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 220 പേര്‍ സ്ത്രീകളും 247 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 47 പേരും 60 വയസിനു മുകളിലുള്ള 135 പേരുമുണ്ട്. പുതുതായി 3,337 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,100 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,157 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,800 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1520 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 306 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 46 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,596 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.