സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി രണ്ടാം ഘട്ടം 2017-18 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്‍ഷകന്‍ (50 സെന്റ്) , മികച്ച ചെമ്മീന്‍ കര്‍ഷകന്‍ (100 സെന്റ്), മികച്ച ഓരുജല മത്സ്യ കര്‍ഷകന്‍, നൂതന മത്സ്യകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മികച്ച കര്‍ഷകന്‍, മത്സ്യകൃഷി പദ്ധതി മികച്ച രീതില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ വിഭാഗത്തിനും അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മത്സ്യകൃഷിയുടെയും വിളവെടുപ്പിന്റെയും സ്റ്റില്‍/വീഡിയോ ഡോക്യുമെന്ററികള്‍ സമര്‍പ്പിക്കണം. സ്വതന്ത്രമത്സ്യകൃഷി ചെയ്യുന്നവര്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21. ഫോണ്‍: 0481 2566823