എറണാകുളം: മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിമുക്തി നേടിയവരുടെ അഭയകേന്ദ്രമായ കാക്കനാട് ആശാഭവന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സന്ദര്‍ശിച്ചു. മാസ്‌ക്, സാനിറ്റൈസര്‍, തലയണ, ഡിസ്‌പോസിബിള്‍ ജഗ്ഗുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ കൈമാറി. 50 താമസക്കാരാണ് ഇവിടെയുള്ളത്.
വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര കര്‍മ്മ പദ്ധതി നടപ്പാക്കുകയാണ് ജില്ലാ ഭരണ കേന്ദ്രവും സമൂഹ്യ നീതി വകുപ്പും. ഇതിന്റെ ഭാഗമായി ജില്ലയില്‍ ആകെയുള്ള 263 ഓള്‍ഡ് ഏജ് ഹോമുകളിലും ആന്റിജന്‍ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും ഇത്തരം ഹോമുകളിലുള്ളവര്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നും കളക്ടര്‍ പറഞ്ഞു. അതിനാല്‍ ഇവിടെ പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നതിനു കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ ആര്‍ടിപിസി പരിശോധന നടത്തി മാത്രമേ പ്രവേശനം നടത്തൂ.
നേരത്തേ ചില്‍ഡ്രന്‍സ് ഹോമിലും ഗവ. ഓള്‍ഡ് ഏജ് ഹോമിലും കളക്ടര്‍ വസ്ത്രങ്ങളും മാസ്‌ക്, സാനിറ്റൈസര്‍, ബക്കറ്റ് തുടങ്ങിയവ വിതരണം ചെയ്തിരുന്നു. കൂടതെ ഓണ്‍ലൈന്‍ മീറ്റിംഗ് വഴി വയോജനങ്ങളുമായി സംവദിക്കുന്നുമുണ്ട്.
കാക്കനാട് ആശാഭവനിലെ നഴ്‌സ് ലക്ഷ്മിപ്രിയ വസ്തുക്കള്‍ ഏറ്റുവാങ്ങി. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ ജോണ്‍ ജോഷി ഒപ്പമുണ്ടായിരുന്നു.