ആലപ്പുഴ: കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങുമടക്കമുള്ള നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്റെ വകയായി പദ്ധതിയ്ക്കായി ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പൊതു സംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകമാകെയുള്ളത്. ഈ ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്.ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളോട് കിടപിടിക്കും വിധം നമ്മുടെ ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ മാറിക്കഴിഞ്ഞു. ഇത് നാടിന്റെ നേട്ടമാണെന്നും ഭാവിതലമുറയ്ക്ക് ഏറ്റവും ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ അരൂര്‍ നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. ചന്തിരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലത്തിലെ ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം, ആലപ്പുഴ നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്. പൊളളാത്തായ്, അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ കെ.കെ.കെ.പി.എം.ജി.എച്ച്.എസ്.എസ്. അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ഗവ.ഗേള്‍സ്.എച്ച്.എസ്.എസ്.ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലത്തിലെ ജി.യൂ.പി.എസ്. ഭരണിക്കാവ്, മാവേലിക്കര നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്.കുന്നം, ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എം.എച്ച്.എസ്.എസ്.പുത്തന്‍ക്കാവ്, കുട്ടനാട് നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്.കിടങ്ങറ എന്നീ സ്‌കൂളുകളിലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തിയത്.
്
ജില്ലയില്‍ സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 697ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 325ഉം ഉള്‍പ്പെടെ മൊത്തം 1022 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി 6803 ലാപ്‌ടോപ്പ്, 4106 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 5565 യു.എസ്.ബി. സ്പീക്കര്‍, 2639 മൗണ്ടിംഗ് അക്‌സസറീസ്, 536 സ്‌ക്രീന്‍, 324 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 325 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 310 എച്ച്.ഡി വെബ്ക്യാം, 310 43 ഇഞ്ച് ടെലിവിഷന്‍ എന്നിവ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിന്യസിച്ചു. 779സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 157 ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 8409അംഗങ്ങളുണ്ട്. 9872അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ. കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണന്‍, എ. കെ. ശശീന്ദ്രന്‍, കെ. കെ. ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂട്ടികളുടെ ഭാവി വികാസത്തിന് ക്ലാസ്സ് മുറികള്‍ ശക്തിപ്പെടണം.: മന്ത്രി പി തിലോത്തമന്‍
ചേര്‍ത്തല നിയോജക മണ്ഡലതല പ്രഖ്യാപനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ മേഖല ഡിജിറ്റലൈസ് ചെയ്ത് പുതു തലമുറയ്ക്കാവശ്യമായ ശാസ്ത്ര സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കുന്നതിലൂടെ നാടിന്റെ ഭാവി സുരക്ഷിതമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തു തന്നെ വികസന കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പുതു തലമുറയുടെ എല്ലാ കഴിവുകളും വികസിപ്പിക്കുക എന്നതാണ് പൊതു വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്നത്. കൂട്ടികളുടെ ഭാവി വികാസത്തിന് ക്ലാസ്സ് മുറികള്‍ ശക്തിപ്പെടണം. ഇത് മുന്നില്‍ കണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഗവണ്മെന്റ് ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു ആര്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ചിത്രമുണ്ട്)
മാവേലിക്കര
മാവേലിക്കര നിയോജക മണ്ഡലതല പ്രഖ്യാപനം ആര്‍. രാജേഷ് എം. എല്‍. എ നിര്‍വ്വഹിച്ചു. കുന്നം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് നിയോജക മണ്ഡലം തല ഹൈടെക് പ്രഖ്യാപനം നിര്‍വ്വഹിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ സമൂഹം തിരച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുന്നേറ്റത്തിന്റെ പാതയിലാണ്. പൊതു സമൂഹത്തിന്റെയും അദ്ധ്യാപക സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് പൊതു വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ പുരോഗതിയെന്നും എം.എല്‍.എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ 92 സ്‌കൂളുകളില്‍ കൈറ്റ് മുഖേന 752 ലാപ് ടോപ്പുകള്‍, 476 പ്രോജക്ടറുകള്‍, 43 ഇഞ്ചിന്റെ 34 ടിവികള്‍, 37 ക്യാമറകള്‍, 38 വെബ് ക്യാമുകള്‍, 638 സ്പീക്കറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിലാ സതീഷ് അദ്ധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, ജനപ്രതിനിധികളായ ദീപാ വിജയകുമാര്‍, സൂര്യ വിജയകുമാര്‍, ഷീബാ സതീഷ്, മാവേലിക്കര ഡി.ഇ.ഒ സുജാത, എ.ഇ.ഒ ജയിംസ് പോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. നജീം തുടങ്ങിയവര്‍ പങ്കെടുത്തു.
(ചിത്രമുണ്ട്)
ചിത്രവിവരണം:
മാവേലിക്കര മണ്ഡലത്തിലെ സ്‌കൂളുകളുടെ ഡിജിറ്റല്‍ പ്രഖ്യാപനം കുന്നം ഗവ : എച്.എസ്.എസില്‍ ആര്‍. രാജേഷ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
ചെങ്ങന്നൂര്‍
ചെങ്ങന്നൂര്‍ നിയോജക മണ്ഡലതല പ്രഖ്യാപനം സജി ചെറിയാന്‍ എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി 613 ലാപ്പ്, 432 പ്രൊജക്ടര്‍, 280 മൗണ്ടിങ്ങ് ആക്‌സസറീസ്, 41 ടെലിവിഷന്‍, 41 പ്രിന്റ്ര്‍, 41 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 41 വെബ് ക്യാമറ, 540 യു.എസ്.ബി ക്യാമറ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്.
എം.എച്ച്.എസ്.എസ് പുത്തന്‍കാവ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ഷിബു രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
കായംകുളം
കായംകുളം മണ്ഡലതല പ്രഖ്യാപനം അഡ്വ.യു. പ്രതിഭ എം.എല്‍.എ നിര്‍വഹിച്ചു. ലോവര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 124 വിദ്യാലയങ്ങളിലാണ് ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 730 ലാപ്‌ടോപ്പുകള്‍ 417 പ്രോജക്ടറുകള്‍ 598 സ്പീക്കറുകള്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ 29 ടെലിവിഷനുകള്‍, 35 എച്ച്.ഡി വെബ് ക്യാമറകള്‍, 35 മള്‍ട്ടി ഫങ്ഷന്‍ ക്യാമറകള്‍, നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ് എന്നീ സംവിധാനങ്ങളാണ് സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുള്ളത്. എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് 120 ഓളം കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വിവിധ വിദ്യാലയങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി. വാസുദേവ പണിക്കര്‍ അധ്യക്ഷനായി. വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ജ്യോതികുമാര്‍, ജി. രമേശ് കുമാര്‍, ആര്‍.രാധാകഷ്ണന്‍, സി. ദിവാകരന്‍, ബി.ഡി.ഒ ബേബി കുമാര്‍, സി ആര്‍ സി ‘കോര്‍ഡിനേറ്റര്‍ ബിജു, ഉണ്ണി ശീതളം, പിറ്റിഎ പ്രസിഡന്റ് സിറോഷ്, ഹെഡ് മിസ്ട്രസ് ചാച്ചിക്കുട്ടി, എ.എം.ഹാഷിര്‍, കോശി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
അരൂര്‍
അരൂര്‍ നിയോജക മണ്ഡലതല പ്രഖ്യാപനം ചന്തിരൂര്‍ ജി.എച്ച്.എസ്.എസില്‍ നടന്നു. ചടങ്ങില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, സ്റ്റാന്‍ഡിങ് കമ്മിറ്റി പേഴ്‌സണ്‍ എന്‍. എം സജിത, പഞ്ചായത്ത് മെമ്പര്‍മാരായ ഇഷാദ്, ചന്ദ്രിക, തുറവൂര്‍ എ. ഇ. ഒ എസ്. ആര്‍ സുരേഷ് , ബി.പി.സി ശ്രീജ, ബി ആര്‍ സി ട്രെയിനര്‍ അനില്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രകാശന്‍, സ്റ്റാഫ് സെക്രട്ടറി സീമ, പി ടി എ പ്രസിഡന്റ് പി. ആര്‍ സിദ്ധപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടനാട്
കുട്ടനാട് മണ്ഡലതല പ്രഖ്യാപനം കിടങ്ങറ ജി.എച്ച്.എസ്.എസില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍ പ്രഖ്യാപനം നടത്തി. 835 ലാപ്‌റ്റോപ്പുകള്‍ 503 പ്രൊജക്ടറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവ് എം.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കനകമ്മ ഉദയപ്പന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ പി.ബി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പ്രസന്നന്‍ എ കെ, എസ്.എം.സി ചെയര്‍മാന്‍ എം.സി മനോജ്, പിടിഎ പ്രസിഡന്റ് ജിജന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയരാജന്‍ സി, സ്റ്റാഫ് സെക്രട്ടറി അമ്പിളി എസ് എന്നിവര്‍ പങ്കെടുത്തു.
ഹരിപ്പാട്
ഹരിപ്പാട് മണ്ഡലതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് നിര്‍വ്വഹിച്ചു. ഹരിപ്പാട് ഗവ. ഗേള്‍സ് സ്‌കൂളില്‍ നടന്ന പ്രഖ്യാപന ചടങ്ങ് ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയമ്മ പുന്നൂര്‍മഠം ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. രാജലക്ഷ്മി, പി. റ്റി. എ പ്രസിഡന്റ് രാജേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ബാവ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ജൂലി, എസ്. ബിനു തുങ്ങിയവര്‍ പങ്കെടുത്തു.
അമ്പലപ്പുഴ
അമ്പലപ്പുഴ മണ്ഡലതല പ്രഖ്യാപനം കെ.കെ.കെ.പി.എം.ജി.എച്.എസ്.എസില്‍ നടത്തി. അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ഡിജിറ്റല്‍ പ്രഖ്യാപനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ. ആര്‍ കണ്ണന്‍ അമ്പലപ്പുഴ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരതി ഷേണായി, സ്‌കൂള്‍ പി. റ്റി. എ പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബിന്ദു ബൈജു, ജനപ്രതിനിധികളായ രമാ ദേവി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.സനില്‍ കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ദീപാ റോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ
ആലപ്പുഴ മണ്ഡലതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ ടി മാത്യു നിര്‍വഹിച്ചു. കലവൂര്‍ പൊള്ളേത്തൈ ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ മോഹന്‍, വാര്‍ഡ് അംഗം സനല്‍കുമാര്‍, ചേര്‍ത്തല ബി പി ഒ ഷാജി മഞ്ജരി, ഹെഡ്മിസ്ട്രസ് പി ഡി അന്നമ്മ, സ്റ്റാഫ് സെക്രട്ടറി സീന തുടങ്ങിയവര്‍ പങ്കെടുത്തു