കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ മാര്‍ച്ച് 21 -ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന് തെളിവെടുപ്പ് ആരംഭിക്കും.~~~പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും പിന്നോക്ക ജാതികള്‍ക്കുമുള്ള വികസന പദ്ധതികള്‍ നവീകരിക്കണമെന്നുള്ള സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ നിവേദനം, പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴില്‍ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുത്തണമെന്നത് ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനം, സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നുള്ള ക്ഷേമപദ്ധതികള്‍ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂര്‍ ശ്രീനാരായണ വിജയ സമാജം സമര്‍പ്പിച്ച നിവേദനം, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൈനോരിറ്റി പ്രൊടക്ഷന്‍ റൈറ്റ്‌സ് എന്ന സംഘടന പിന്നോക്ക വിഭാഗ വകുപ്പ മന്ത്രിക്ക് നല്‍കിയ 26 ഇന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം, ചങ്ങനാശ്ശേരി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം, ഭര്‍ത്താവിന്റെ മരണ ശേഷം വായ്പ തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് പ്രഭ എന്ന വ്യക്തി സമര്‍പ്പിച്ച പരാതി എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.
