കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഏറ്റുമാനൂരിലെ ഇ.വി.എം. വെയര്‍ ഹൗസില്‍ ആരംഭിച്ചു .  ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍മാരും റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്.