എറണാകുളം:  ലോക ഭക്ഷ്യ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച്
വടക്കേക്കര പഞ്ചായത്ത്. ഭക്ഷ്യ ഉൽപ്പാദന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പരിപാടികൾ . പഞ്ചായത്തിലെ അതിജീവന കൃഷിഗ്രൂപ്പിൻ്റെ നേതൃത്വത്തിലാരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം, മാല്യങ്കര ഹരിത വനിതാ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ ഉദ്ഘാടനം എന്നിവ എറണാകുളം ജില്ലാ കൃഷി ഓഫീസർ ടി.ഡി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന മധുര ഗ്രാമം പദ്ധതി പ്രകാരമാണ് അൻപത് സെൻ്റ് സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയാരംഭിച്ചത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീഅരുൺ, കാഞ്ഞാങ്ങാട്, ഭൂ കൃഷ്ണ മുതലായ ഇനങ്ങളാണ് വടക്കേക്കരയിൽ മധുര ഗ്രാമം പദ്ധതി പ്രകാരം കൃഷി ചെയ്യുന്നത്.