സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലേക്കും വിവിധ ജില്ലാ മിഷനുകളിലേക്കും കരാറടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ പി.ബി. നം. 436, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org ല്‍.