കോട്ടയം: കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിര്‍മിച്ച സീതാലയം ബ്ലോക്കിന്റെ ഉദ്ഘാടനവും ജനനി പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് മൂന്നു വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 62 ലക്ഷം രൂപ ചെലവഴിച്ചാണ് സീതാലയം ബ്ലോക്ക് നിര്‍മ്മിച്ചത്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപ മുടക്കിയാണ് ജനനി പദ്ധതിക്കുവേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നത്.
ജില്ലാപഞ്ചായത്ത് ഫണ്ടില്‍നിന്നും അനുവദിച്ച ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സലിമോന്‍ നിര്‍വഹിച്ചു. ഹരിത കേരള മിഷനു കീഴിലുള്ള പച്ചതുരുത്ത് കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോര്‍ജ് മുളപ്പഞ്ചേരി ഉദ്ഘാടനം ചെയ്തു.
പള്ളം ബ്ലോക്ക് പ്രസിഡണ്ട് ടി.ടി. ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീതാലയം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമാദേവി പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡോ. മായ എസ്. രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.