കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 96.40 മീറ്ററാണ്. നിലവില്‍ ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 5 സെന്റീമീറ്റര്‍ തുറന്ന നിലയിലാണ്. 96.50 മീറ്റര്‍ ജലനിരപ്പ് എത്തുമ്പോള്‍ യെല്ലോ അലര്‍ട് പ്രഖ്യാപിക്കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.