സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം സെപ്റ്റംബര്‍ 21ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള കേരള ബീകീപ്പിംഗ് ഫെഡറേഷൻ അംഗീകൃത തേനീച്ച കർഷകരിൽ നിന്ന് കിലോക്ക് 135 രൂപ നിരക്കിൽ തേൻ സംഭരിക്കും.  തേൻ വിപണനത്തിന് തയ്യാറുള്ള തേനീച്ച കർഷകർ പ്രവൃത്തി…

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായുളള അക്വാകൾച്ചർ പരിശീലനപരിപാടിയിൽ അക്വാകൾച്ചറിൽ ഡിഗ്രി അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. വിജയിച്ച 20 നും 30 നും ഇടയ്ക്ക്  പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും.…

കായിക അടിസ്ഥാന സൗകര്യ വികസനത്തിലും കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും അടുത്ത അഞ്ച് വർഷത്തിനകം കേരളം രാജ്യത്ത് നമ്പർ വൺ ആകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മേനംകുളം ജി.വി.രാജ സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്…

15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയൽ മേലെത്തട്ട് വീട്ടിൽ എസ്.ആർ. ആശയുടെ വേർപാടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അനുശോചിച്ചു. ആശയുടെ വീട്ടുകാരെ ഫോണിൽ വിളിച്ച് മന്ത്രി സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ…

വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരോട് ആവശ്യപ്പെട്ടു. വൈസ് ചാൻസലർമാരുടെ ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു…

മുൻ ഐ. എഫ്. എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ കേരള സർക്കാരിന്റെ എക്‌സ്‌റ്റേണൽ കോഓപ്പറേഷൻ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ഒരു വർഷത്തേക്ക് നിയോഗിച്ചു. ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിലാണ് നിയമിച്ചത്. ന്യൂഡൽഹി കേന്ദ്രീകരിച്ചാവും…

തിരുവനന്തപുരം കോർപ്പറേഷനിൽ പുഞ്ചക്കരി വാർഡിൽ സന്തോഷ് ഭവനിൽ ജൻമനാ 90 ശതമാനം അന്ധത ബാധിച്ച വരുണിന്റെ കുടുംബത്തിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ മുൻഗണനാ കാർഡ് നൽകി. വരുണിന്റെ മാതാപിതാക്കളായ വിഷ്ണുവും മീരയും…

തിരുവനന്തപുരം ജില്ലയിലെ ആറാമട പോസ്റ്റോഫീസിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന ആർ അംബികയുടെ [ (സി.എ. നം.13/MPA/TVM/2001), ഉത്രാടം, സൊസൈറ്റി റോഡ്, ആറാമട പി.ഒ., തൃക്കണ്ണാപുരം, തിരുവനന്തപുരം - 695 032 ]  മഹിളാപ്രധാൻ…