സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തുന്നു. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി ജൂലൈ 4, 5 തീയതികളിലായി നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യൂവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9 മണി മുതലാണ് സിറ്റിങ്. സിറ്റിങ്ങിന് ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് എത്തിച്ചേരണം.