കേരളത്തിലെ ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികളുടെ തൊഴിൽ, ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ആരംഭിക്കുന്ന ഗവേഷണ പഠനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സിംപോസിയം ഇന്ന് (29 ഒക്ടോബർ) രാവിലെ 9.30 മുതൽ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ ഉൾപ്പെടെ…

എറണാകുളം വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉമാ സുധീറിനെതിരെ തൊഴിലാളി സംഘടന നടത്തിയ അതിക്രമങ്ങളും ജാതീയമായി അധിക്ഷേപവും അസഭ്യം പറഞ്ഞതും സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം നവംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡർ സ്കാനർ ലഭ്യമാക്കുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.

സംസ്ഥാനതല ഭരണഭാഷാപുരസ്‌കാരം 2022 പ്രഖ്യാപിച്ചു. നിയമസഭാ സെക്രട്ടേറിയറ്റാണ് മികച്ച വകുപ്പ്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം. മികച്ച ജില്ല പാലക്കാട്.  20000 രൂപയും ഫലക വും പ്രശസ്തിപത്രവും. ഭരണഭാഷാസേവന പുരസ്‌കാരം - ക്ലാസ് III വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹോമിയോപ്പതി ഡയറക്ട്രേറ്റ് സീനിയർ…

ഭിന്നശേഷിക്കാർക്കുള്ള തിരുവനന്തപുരത്തെ ദേശീയ തൊഴിൽ സേവന കേന്ദ്രം (National Career Service Centre for Differently Abled) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA, Tally, സ്റ്റെനോഗ്രാഫി) കോഴ്‌സിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു…

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ഒക്ടോബർ 31ന് രാവിലെ 10ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കൊല്ലം ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച ഹർജികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ…

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ  സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്ന്…

പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ…