സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ കക്ഷികളുടെ…
കന്യാകുമാരി തീരത്ത് 12ന് വൈകിട്ട് 5.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ (1.2 മുതൽ 1.3 മീറ്റർ വരെ) കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.…
2024 വർഷത്തെ മികച്ച നഴ്സുമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടേയും മറ്റ് അനുബന്ധരേഖയുടേയും നാലു കോപ്പികൾ വീതം സമർപ്പിക്കണം. സംസ്ഥാന നഴ്സസ് അവാർഡ് 2024 സംബന്ധിച്ച മാർഗനിർദേശങ്ങളും മറ്റു വിവരങ്ങളും എല്ലാ…
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പി.എം.ജി ജംഗ്ഷനിലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റേറിയം മാർച്ച് 13ന് തുറന്നു പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.
2014-15 മുതൽ 2021-22 അധ്യയന വർഷം വരെ കാഞ്ഞിരംകുളം സർക്കാർ കെ.എൻ.എം. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഡിഗ്രി/ പി.ജി. ക്ലാസുകളിൽ പ്രവേശനം നേടി കോഴ്സ് കാലാവധി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അഡ്മിഷൻ സമയത്ത് അടച്ച…
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ മാർച്ച് 11 രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി തീരത്ത് മാർച്ച് 11 രാവിലെ 08.30…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ മുഖേന ജൈവ കൃഷിക്കും ജൈവ ഉത്പന്നങ്ങൾക്കും നൂറു ശതമാനം സൗജന്യമായി സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള പി.ജി.എസ് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പിലാക്കുന്നു. കർഷകർ വിവരങ്ങൾക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.
മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ…
ദേശീയ ശാസ്ത്ര ദിനമായ ഫെബ്രു. 28ന് തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെയും ചാലക്കുടി റീജിയണൽ സയൻസ് സെന്ററിലെയും ഗാലറികളും സയൻസ് പാർക്കും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സൗജന്യമായി സന്ദർശിക്കാം.…