സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ 25നും 26നും മൂന്നാറിലെ സർക്കാർ അതിഥി മന്ദിരത്തിൽ നടത്താനിരുന്ന സിറ്റിംഗ് കൊറോണ ജാഗ്രത സംബന്ധിച്ച സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് പരമാവധി ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെയ്ഫ് ഹോമുകള്‍ സ്ഥാപിക്കും. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം…

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങളെ…

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ, ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി 16 മുതൽ 31 വരെ മെയിൻ ബിൽഡിംഗ്  അടച്ചിടും.  കുട്ടികളുടെ ലൈബ്രറി, മലയാളം വിഭാഗം, ബ്രിട്ടീഷ് ലൈബ്രറി കളക്ഷൻ എന്നിവ മാത്രം…

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ട്   ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ വി.…

അദാലത്ത് മാറ്റി സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ മാർച്ച് 24, 25 തിയതികളിൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് റദ്ദാക്കി. പുതിയ തിയതി പിന്നീട് അറിയിക്കും. ഹിയറിംഗുകൾ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ മാർച്ച് 24ന് കണ്ണൂരും 25, 26, 27 തിയതികളിൽ കോഴിക്കോടും നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗുകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.

സംസ്ഥാനത്തു നിലനിൽക്കുന്ന കൊറോണ ഭീഷണി കണക്കിലെടുത്ത് മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പത്മനാഭപുരം കൊട്ടാരം ഉൾപ്പെടെ വകുപ്പുകളുടെ അധീനതയിലുള്ള സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പൊതുജന സന്ദർശനാനുമതി മാർച്ച് 31വരെ നിർത്തിവെച്ച് ഉത്തരവായി.…

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസത്തിൽ കേരള സംസ്ഥാന യുവജനകമ്മീഷൻ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു.മാർച്ച് 24,25,26 തീയതികളിലായി തിരുവനന്തപുരത്ത്  'Reading the Future"(Youth Resistance and Survival) എന്ന വിഷയത്തിൽ സംഘടിപ്പിക്കാനിരുന്ന ത്രിദിന ദേശീയ സെമിനാർ…

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ കാസർകോട്, തൃശൂർ, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിൽ നടത്താൻ നിശ്ചിയിച്ചിരുന്ന കാഴ്ച സ്മാർട്ട് ഫോൺ വിതരണ പരിശീലന പരിപാടി, ശുഭയാത്ര, ശ്രവൺ ഹസ്തദാനം എന്നിവയിലെ ആനുകൂല്യ വിതരണ പരിപാടി…