സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ അച്ചടി, ദൃശ്യ-ശ്രവ്യ ആവിഷ്‌കാരങ്ങൾ തയ്യാറാക്കുന്നതിനും, അത് വിവിധ മാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കുന്നതിനും സന്നദ്ധരായ സ്ഥാപനങ്ങൾ/ഏജൻസികൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ…

സംസ്ഥാനത്തെ ഫോറസ്റ്റ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി അഞ്ചിന് രാവിലം 11ന് തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ ഫോറസ്റ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ 2026 ജനുവരി 5, 6, 12, 13, 19, 20, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ്…

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ഡിസംബർ 29ന് രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവേഴ്സിലുള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിന്റെ അജണ്ട https://mvd.kerala.gov.in ൽ ലഭ്യമാക്കുമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/422/2025-ഫിൻ. തിയതി 24.12.2025) വിശദാംശങ്ങൾക്ക് ധനവകുപ്പിന്റെ…

കെ-ടെറ്റ് അധ്യാപക യോഗ്യത പരീക്ഷയ്ക്ക് https://ktet.kerala.gov.in വഴി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപതാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ബാച്ചിൽ പങ്കെടുത്ത 2908 അധ്യാപകരിൽ 2339 പേർ…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ ഹൈസ്കൂൾ - ഹയർസെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന…

സംസ്ഥാന വനിത കമ്മീഷൻ ഡിസംബർ 19ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി. രാവിലെ 10ന് ആരംഭിക്കുന്ന കമ്മീഷൻ സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

* എൻട്രികൾ നൽകേണ്ടത് ഡിസംബർ 18 വരെ 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അപേക്ഷിക്കേണ്ടത്. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം…