പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓർത്ത് ഭിന്നശേഷിക്കാർ ഇക്കുറി വോട്ട് ചെയ്യാൻ മടിക്കരുത്. റാംപും വീൽചെയറും മുതൽ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ…

കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്. റിഗ് ലാബ്‌സ് അക്കാദമിയുമായി ചേർന്നാണ്…

തിരൂർ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ വൈദ്യുത വിതരണവുമായി ബന്ധപ്പെട്ട പരാതികളിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. ഏപ്രിൽ 16നു രാവിലെ 11നു കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ നടക്കുന്ന പൊതുതെളിവെടുപ്പിൽ…

പത്തനംതിട്ട ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ  ഏപ്രിൽ 15 ന് നടത്താനിരുന്ന സിറ്റിംഗ് ജൂൺ 10 ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  രാവിലെ 11 ന് ചേരും. ഏപ്രിൽ 15 ലെ സിറ്റിംഗിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ജൂൺ 10 ന് ഹാജരാകണം.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും. ഇതിൽ വിജയിക്കുന്നവർക്കുള്ള…

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫോം 12ൽ  തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം.…

 ലോക്സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിർമ്മൽ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം ഏപ്രിൽ 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്…

ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം. സന്ദർശകരെ…

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി വായനാ സാമഗ്രികൾ (തമിഴ്, കന്നഡ) ലഭ്യമാക്കുന്നതിന് പ്രസാധകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ നോട്ടീസ് www.ssakerala.in ൽ ലഭിക്കും.

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് 5 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ…