സംസ്ഥാന സർക്കാരിന്റെ വനിതാ സംവിധായകർക്കായുള്ള സിനിമാ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമിച്ച് താരാ രാമാനുജൻ സംവിധാനം ചെയ്ത വനിതാ സിനിമയായ ''നിഷിദ്ധോ''.യുടെ പ്രീ സെയിൽ കൂപ്പൺ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന നറുക്കെടുപ്പിൽ…
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്തു മയക്ക'മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന്…
മാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിൽ വ്യവസായിയുമായ എ.പി. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാട്ടിൽ ഒരു കലാസ്ഥാപനം എന്ന കുഞ്ഞിക്കണ്ണന്റെ സ്വപ്നത്തിൽ പിറവിയെടുത്തതായിരുന്നു മലയാള കലാഗ്രാമം. തന്റെ വരുമാനത്തിന്റെ ഒരു…
പുരസ്കാരങ്ങൾ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നൽകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ പുരസ്കാരസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്വേഷത്തിന്റെയും മത്സരങ്ങളുടെയും ലോകത്ത്…
സിനിമാ നിർമാതാവും വ്യവസായിയുമായ ജനറൽ പിക്ചേഴ്സ് രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യമുള്ള നിരവധി സിനിമകൾ നിർമ്മിച്ച് മലയാളത്തിൽ പുതിയൊരു ചലച്ചിത്രഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. വാണിജ്യ സിനിമകൾക്കല്ലാതെ കലാമൂല്യമുള്ള സിനിമകൾക്ക് പണം…
കേരള സർക്കാർ സാംസ്കാരിക വകുപ്പ് മുഖേന 60 വയസ് കഴിഞ്ഞ അവശകലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും നൽകുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്ക് ജൂലൈ 10 മുതൽ ഓൺലൈനിൽ അപേക്ഷ നൽകണം. www.culturedirectorate@kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.
വനിത, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകർക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സിനിമാ പദ്ധതിയുടെ 2022-23വർഷത്തേക്കു തെരഞ്ഞെടുത്തവരെ പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തിൽ ആതിര ടി.എൻ (തിരക്കഥ ''കഫേ അൺലിമിറ്റഡ്''), മിനി പൂങ്ങാട്ട് (തിരക്കഥ ''കൂത്ത്'') എന്നിവരേയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ അജിത്ത്.വി (തിരക്കഥ ''ആറ്റുമാലി''), സുമേഷ് സി.എസ്. (തിരക്കഥ ''ബ്രേക്ക് സുകുമാരൻ'') എന്നിവരേയും തെരഞ്ഞെടുത്തു.…
നിയമസഭാ ലൈബ്രറിയുടേയും ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയുടെ നവീകരിച്ച കൗണ്ടർ, എഴുത്തുകാരുടെ കൈയ്യൊപ്പിട്ട പുസ്തക ശേഖരം, വായനദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം എന്നിവ കെ.…
പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലൂടെ…
കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമം ആരംഭിക്കുന്ന ഒരു വർഷത്തെ കേരളനടനം ഇന്റർഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771,…