തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനാല്‍ കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിന് കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് സബ് ഡിവിഷന്റെ വാഴവറ്റ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

കാലവര്‍ഷം ശക്തിമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും, റോഡ് അരികുകളിലും, സ്വകാര്യഭൂമിയിലും അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ നിയമ പ്രകാരമുളള…

മാനന്തവാടി ട്രൈബല്‍ പ്‌ളാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴില്‍ ലക്കിടി എന്‍ ഊരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയില്‍സ്മാനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന…

മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍ക്കാലിക ഒഴിവിലേക്കുളള കൂടിക്കാഴ്ച ജൂലൈ 12 ന് നടക്കും. യോഗ്യത ഡിഗ്രി, പി.ജി.ഡി.സി.എ. ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിംഗ്, സോഫറ്റ്വെയര്‍ ഇന്‍സ്റ്റാളേഷന്‍ മേഖലയില്‍…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വാഹന പ്രചാരണം ആരംഭിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍നിന്നും ആരംഭിച്ച വാഹന പ്രചാരണം ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ്…

ജില്ലയിലെ റേഷന്‍ വിതരണം സുതാര്യമാക്കാന്‍ വിതരണ വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു. ജൂലൈ രണ്ടാം പകുതിയോടെ റേഷന്‍ വിതരണത്തിനായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും ജി.പി.എസ് നിരീക്ഷണത്തിലാകുന്നതിനുളള നടപടികള്‍ സപ്ലൈകോയും പൊതു വിതരണ ഉപഭോക്തൃ കാര്യ…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 'മഴക്കാല ശുചീകരണവും രോഗ പ്രതിരോധവും', ദുരന്ത സമയങ്ങളിലുള്ള പ്രതികരണ സംവിധാനം എന്നീ വിഷയങ്ങളില്‍ പരിശീലനം…

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍…

പി.എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഡ്രീംസ് വയനാട് എന്നിവരുടെ നേതൃത്വത്തില്‍ 'വായന ലഹരിയാക്കാം' ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ…