പി.എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഡ്രീംസ് വയനാട് എന്നിവരുടെ നേതൃത്വത്തില്‍ ‘വായന ലഹരിയാക്കാം’ ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്യാമ്പയിനില്‍ ജില്ലയില്‍ ”ലഹരി വിരുദ്ധ സൈന്യം” രൂപീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.ജെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാവിയോ ഓസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിനായി വായന ലഹരിയാക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തന്നെയാണ് ലഹരി വിരുദ്ധ സൈന്യം രൂപികരിക്കുന്നത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ എം.കെ അനില്‍കുമാര്‍, മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, സിറില്‍ ജിയോ ജേക്കബ്, ആര്‍. സുനൈന, വൈഖ എസ് ദിനേശ് എന്നിവര്‍ സംസാരിച്ചു.