ഒറ്റരാത്രി കൊണ്ട് ഉറ്റവരും ഉടയവരും നഷ്ടമായ മുണ്ടക്കൈ-ചൂരല്‍മല നിവാസികളുടെ കണ്ണീരിന്റെ കഥയാണ് ഹൃദയം തൊടുന്ന ആലാപനമികവോടെ വൈഗ 63ാമത് കേരള സ്‌കൂള്‍ കലോത്സവ വേദിയില്‍ അവതരിപ്പിച്ചത്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലായിരുന്നു വൈഗയുടെ…

സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും ചാക്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആലുവ സ്വദേശി നീരജ് കൃഷ്ണ പരിശീലനം നേടിയത് അച്ഛൻ്റെയും വല്ല്യച്ഛൻ്റെയും ശിക്ഷണത്തിൽ. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം…

സ്കൂൾ കലോത്സവത്തിലെ പ്രധാന വേദികളിലൊന്നും ദിവസവും പതിനായിരക്കണക്കിന് പേർക്ക് ഭക്ഷണവുമൊരുക്കുന്ന വേദിയും സജ്ജീകരിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് 75 ബയോടോയ്‌ലെറ്റ് സംവിധാനം ഒരുക്കി തിരുവനന്തപുരം കോർപറേഷൻ. മൈതാനത്തിൽ ഉള്ള പൊതുശൗചാലയങ്ങൾക്കു പുറമേയാണ് കലോത്സവത്തിൻ്റെ ഭാഗമായി 75…

സ്‌കൂള്‍ കലോത്സവങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ കൂടിയാട്ടം ആചാര്യന്‍ പൈങ്കുളം നാരായണ ചാക്യാര്‍ക്ക് ഇത് തന്റെ 33-ാം കലോത്സവം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ടത്തത്തില്‍ മത്സരിക്കുന്ന പതിനാലില്‍ പത്ത് ടീമുകളും പൈങ്കുളം നാരായണ ചാക്യാരുടെ…

തിരുവനന്തപുരം: 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പൂരക്കളി മല്‍സരത്തില്‍ അജയ്യത അരക്കിട്ടുറപ്പിച്ച് പാലക്കാട് ജില്ലയുടെ സ്ഥിരം കലോത്സവ സാന്നിദ്ധ്യമായ ബി എസ് എസ് ആലത്തൂര്‍. കഴിഞ്ഞ 12 വര്‍ഷക്കാലമായി ബി എസ് എസ് തന്നെയാണ്…

സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ്…

63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത് അമ്പതിനായിരത്തോളം പേരാണ്. കലോത്സവത്തിന്റെ ആദ്യദിനം പുട്ടും കടലയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് പാലട പ്രഥമന്‍…

സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ തിരുവാതിരകളി ഉച്ചയ്ക്ക് 2 മണിക്ക്…

തിരുവനന്തപുരം: 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മല്‍സരം. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയിലാണ് നിറഞ്ഞ സദസ്സില്‍ മത്സരം നടന്നത്. 14 ജില്ലകളില്‍…

ജീവിതത്തിൽ ജയമോ തോൽവിയോ അല്ല പ്രധാനം മറിച്ച് നമ്മുടെ പ്രയത്നമാണ് എന്ന് കലോത്സവവേദിയിലെ മത്സരാർത്ഥികളെ ഓർമ്മപ്പെടുത്തി കൊണ്ട് തൃശ്ശൂർ സ്വദേശിനിയായ മായാദേവി കലോത്സവ വേദിയായ നിളയിൽ തിളങ്ങുകയാണ്. ജോക്കറിന്റെ കുപ്പായം അണിഞ്ഞ് ,മാനസിക സമ്മർദ്ദവും…