സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സമം' പരിപാടിയുടെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന വ്യത്യസ്ത കലാ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ജില്ലാതല സംഘാടക സമിതി…