ഹാർബർ എൻജിനീയറിങ് വകുപ്പിലെ എൻജിനീയർമാർക്കായി സംഘടിപ്പിക്കുന്ന എൻജിനീയേഴ്സ് മീറ്റ് - 2023 ജൂലൈ ആറിന് തിരുവനന്തപുരം കെ.കെ.എം. ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. രാവിലെ 10ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ വാർഷിക പൊതുയോഗം ജൂൺ 17ന് രാവിലെ 10.30ന് കോളജ് ഹാളിൽ ചേരും. എല്ലാ അധ്യാപകരും, രക്ഷകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.