അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് പേരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഡോ. എസ്.വി. വേണുഗോപൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള കഥാസാഹിത്യരംഗത്ത് നാട്ടുഭാഷയുടെ സാരള്യവും കലാത്മകമായ ഭാവലാവണ്യവും പടർത്തിയ സാഹിത്യകൃതികൾ കൊണ്ട് ശ്രദ്ധേയനാണ് അദ്ദേഹം. പ്രഗത്ഭനായ അധ്യാപകൻ, പ്രഭാഷകൻ…

  മാനസിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കായുള്ള 'പ്രിയ ഹോം' പുനരധിവാസകേന്ദ്രത്തിന്  ഭവനവും പുരയിടവും സർക്കാരിന് ദാനം ചെയ്ത കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചനം രേഖപ്പെടുത്തി.