കൊല്ലം: സാംസ്കാരിക കേരളത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകി കടന്നുപോയ വലിയ കലാകാരനാണ് കൊല്ലം ബാബു എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കഥാപ്രസംഗ കലയിൽ വേറിട്ട ശബ്ദമായി തിളങ്ങിയ കൊല്ലം ബാബു നാടകരംഗത്തും…

പ്രശസ്ത നാടക-ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക്…

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ…

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ…

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാഡമിയുടെയും സംഗീതനാടക അക്കാഡമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോളവൽക്കരണത്തിന്റെ കെടുതികൾ  തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്. നന്നേ ചെറുപ്പത്തിൽത്തന്നെ ജനപ്രതിനിധിയായ…

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് സുന്ദർലാൽ ബഹുഗുണ നൽകിയ നിസ്തുല സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

പത്തനംതിട്ട: കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍…

രാജ്യത്തെ ക്രിസ്തീയസഭാ ചരിത്രത്തിൽ അത്യുജ്ജ്വലമായ ചരിത്രം സൃഷ്ടിച്ച് ജീവിച്ച പുരോഹിത ശ്രേഷ്ഠനായ മാർത്തോമ്മാ വലിയ മെത്രാപൊലിത്ത മാർക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗം നാടിന് വലിയ നഷ്ടമാണെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ അറിയിച്ചു.…