2020 നവംബർ മാസം നടത്തേണ്ടിയിരുന്നതും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി ഫെബ്രുവരി 2021 നടത്തിയതുമായ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in   വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജൂലൈ ഏഴ് വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ  www.keralapareekshabhavan.in    വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഭവൻ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്)  I, IV (റഗുലർ) സെമസ്റ്റർ,  I, II, III, IV  (സപ്ലിമെന്ററി) സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം  keralapareekshabhavan.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 23നകം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.