ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം.  തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ. അപേക്ഷ നവംബർ 30 നുള്ളിൽ നൽകണം. വിവരങ്ങൾക്ക് www.treasury.kerala.gov.in

ട്രഷറി വകുപ്പിന്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. പട്ടം വൈദ്യുതി ഭവനു സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ട്രഷറി ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്. വൈകിട്ടു 3.30നു നടക്കുന്ന ചടങ്ങിൽ…