2022 ഓഗസ്റ്റിൽ നടന്ന എൻ.ടി.ഇ.സി ഒന്നു രണ്ടും വർഷ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 അധ്യയന വർഷത്തെ ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിനുള്ള പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 സെപ്റ്റംബറിൽ നടത്തിയ ഡിഫാം പാർട്ട് 2, 2022 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട് 1 പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി  (പി.ജി.ഡി.സി.എഫ്) റഗുലർ/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ചിൽ…