കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി  (പി.ജി.ഡി.സി.എഫ്) റഗുലർ/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) റഗുലർ/  സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും www.ihrd.ac.in ൽ ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജൂൺ 23 വരെ പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ജൂൺ 25 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ജൂലൈ 2022 ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി  ആവശ്യമുള്ളവർ അപേക്ഷകൾ ജൂൺ 30നു മുൻപും 200 രൂപ ലേറ്റ് ഫീയോടുകൂടി ജൂലൈ നാലു വരെയും സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.