ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) മാര്‍ച്ച് 3 നു നടത്താനിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റിവച്ചതായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കാസർഗോഡ്: ‍ മാര്ച്ച് ഒന്നിന് കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടത്താനിരുന്ന പാര്‍ട് ടൈം സ്വീപര്‍ അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ 15നു നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തിക (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള) യിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 21 ലേയ്ക്ക് മാറ്റി വച്ചു.