മറ്റ് വിഷയങ്ങളെപ്പോലെ കായികവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർവകലാശാല സംഘടിപ്പിക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയുടെ ഫലമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു കേരളത്തിന് വീണ്ടും അഭിമാനമുയർത്തി ഈ വർഷവും സംസ്ഥാനത്തെ സർവകലാശാലകളും കലാലയങ്ങളും എൻഐആർഎഫ് റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ…

കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച അനുഭവങ്ങൾകൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ…

നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് നേടിയ കേരള സർവകലാശാലയെ ഇന്ന്(22 ജൂലൈ) ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിക്കും. വൈകിട്ടു 3.30നു കേരള സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന…

കേരത്തിലെ സർവകലാശാലകളിൽ ഗുണമേൻമാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള…

ഒക്‌ടോബർ 20 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & എൻട്രൻസ്) കേരള സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.