എഴുത്തുകാരൻ  നാരായന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആദിവാസി ജീവിതാവസ്ഥകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ അവരുടെ ജീവിതാനുഭവത്തെ വരച്ചുകാട്ടുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച…

കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം  തയ്യാറാകേണ്ട സന്ദർഭമാണിതെന്നും കർഷകദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…

ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ്…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.   സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. എം.ടിയുടെ അസുരവിത്ത്,…

'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും…

ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാനതലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 17ന് കർഷക ദിനത്തിന്റെ സംസ്ഥാനതല…

സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകൾ പ്രായോഗികമാക്കിയും ഭരണനിർവഹണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഐഎംജി ഹാളിൽ നടന്ന ഗുഡ് ഗവേണൻസ്…

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹവും, നവവൈജ്ഞാനിക സമ്പദ് വ്യവസ്ഥയുമാക്കി മാറ്റി തൊഴിലില്ലായ്മ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടുത്ത നാല്…