മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകൾ…
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25ന് യൂണിറ്റ് രജിസ്ട്രേഷനുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കും. സംസ്ഥാനത്ത് 2,092 യൂണിറ്റുകളിൽ…
ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം നേടി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് പൊൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ…
വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും: മന്ത്രി വി. ശിവൻകുട്ടി ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…
ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ഉച്ചയ്ക്ക് 3.30ന് പൊതുപരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം…
സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ …
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ്…
* ജനന നിരക്ക് കുറവ്; ഒന്നാം ക്ലാസിൽ 16,510 കുട്ടികൾ കുറഞ്ഞു 2025-26 അധ്യയന വർഷത്തെ തലയെണ്ണൽ പ്രകാരം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 29,27,513 കുട്ടികൾ എൻറോൾ ചെയ്തു. കഴിഞ്ഞ വർഷത്തെ 28,87,607-നെ അപേക്ഷിച്ച് 40,906 കുട്ടികൾ…
* പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ നടക്കും 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ ജൂൺ 16 വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ…
സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി എക്സിബിഷൻ നടത്തും: മന്ത്രി വി. ശിവൻകുട്ടി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…