നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് യഥാക്രമം ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾക്ക്…

രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും.…