സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം ഡിപ്ലോമ പഠനം നടത്തിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മേഴ്സി ചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ www.sbte.kerala.gov.in, tekerala.org പോർട്ടലുകളിൽ ലഭ്യമാണ്.
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആന്റ് അനിമേഷൻ പരീക്ഷ ടൈംടേബിൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി സി.സി.പി (ഹോമിയോ) റഗുലർ / സപ്ലിമെൻ്ററി പരീക്ഷയുടെ വിജ്ഞാപനവും ടൈം ടേബിളും www.ghmct.org ൽ പ്രസിദ്ധീകരിച്ചു.
സാങ്കേതിക പരീക്ഷ കൺട്രോളരുടെ കാര്യാലയം നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് (രണ്ടും മൂന്നും നാലും സെമസ്റ്റർ) പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org.
2025 ജൂൺ ഒന്നു മുതൽ പരീക്ഷാഭവനിൽ നടക്കുന്ന രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് (RIMC), ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് സമയവിവരപട്ടിക എന്നിവ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
