പെരുമണ്ണ പഞ്ചായത്തിലെ മാങ്കാവ്‌ - കണ്ണിപറമ്പ്‌ റോഡില്‍ പാലത്തുംകൂഴി ഭാഗത്തുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഈ കലുങ്കിന്‌ മുകളിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ…

വാഹന നികുതി കുടിശികയുമായി ബന്ധപ്പെട്ടു 2020-21ലെ ബജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം നികുതി കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള…

പാലക്കാട് മേഖലാ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം നവംബർ എട്ടിന് രാവിലെ 10:30 ന് പാലക്കാട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അടുത്തയോഗം ജൂലൈ 29ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.