കൊല്ലം:  കാര്‍ഷിക, വ്യവസായ മേഖലകളിലെ   നവസംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി  തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി ‘ഇന്നവേറ്റേഴ്‌സ്  മീറ്റ് 2020’  യുടെ  സി ഡി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം ടി ഗിരിജാ കുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിക്ക് നല്‍കി പ്രകാശനം ചെയ്തു. വിവിധ വ്യവസായ മേഖലകളില്‍ സംരംഭം ആരംഭിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വളരെ പ്രയോജനകരമാകുന്നതാണ് വീഡിയോ ഡോക്യുമെന്ററിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കാര്‍ഷിക,  വ്യവസായ മേഖലകളിലെ നൂതന ആശയങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും  സംയുക്തമായി  സംഘടിപ്പിക്കുന്ന   ഇന്നവേറ്റേഴ്‌സ് മീറ്റിന്റെ   ഭാഗമായാണ്  ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. വിവിധ വ്യവസായ മേഖലകളിലെ സംരംഭകരുടെ  വിജയഗാഥകളാണ് ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്.