വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 18 മുതല്‍ ആരംഭിക്കും. റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഫീസടച്ച് അപേക്ഷകള്‍ നവംബര്‍ 18 നകവും രണ്ടാം വര്‍ഷ അന്തിമ പരീക്ഷയില്‍ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ ഫീസടച്ച് ചെലാന്‍ സഹിതം അപേക്ഷ നവംബര്‍ 19 നകവും പഠനം നടത്തിയ സ്‌കൂളുകളില്‍ നല്‍കണം. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.