തിരുവനന്തപുരം:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള ജീവനക്കാരുടെ പട്ടിക ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിര്‍ദേശിച്ചിട്ടുള്ള മറ്റ് ഓഫിസുകളില്‍ നിന്നും നവംബര്‍ 20ന് വൈകിട്ട് അഞ്ചിനു മുന്‍പ് ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.
ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താത്ത ഓഫിസുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍നിന്നു ശേഖരിച്ചു പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കും. ഇങ്ങനെ നിയമിക്കുമ്പോള്‍ പോളിങ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കേണ്ട ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായേക്കാമെന്നും അതിന്റെ ഉത്തരവാദിത്തം സ്ഥാപന മേലധികാരിക്കു മാത്രമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.