കോട്ടയം:  വിവിധയിനം തീറ്റപ്പുല്ലുകളുടെ കൃഷി സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് ഡിസംബർ എട്ടിന് പരിശീലനം സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് മുഖേനയുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ഷീര കർഷകർ പേര് ,വിലാസം, ബ്ലോക്ക് ,ക്ഷീര സംഘത്തിന്റെ പേര് എന്നിവ ഏഴാം തീയതിക്കകം 9846890445 എന്ന വാട്ട്സ് ആപ് നമ്പരിൽ നൽകണം.