അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് നല്‍കി വരുന്ന വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത അവാര്‍ഡുകള്‍ ഉള്‍പ്പെടെ 35 അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷയും വിശദവിവരങ്ങളും www.fabkerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം വകുപ്പിന്റെ ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ ഓഫീസുകളില്‍ ഈ മാസം 20 വരെ നല്‍കാം. ഫോണ്‍: 0471-2441597.